കേരള റീജണൽ കബഡി ചാമ്പ്യൻഷിപ്പ്: പയ്യാവൂർ സെന്റ് ആൻസിന് ഓവറോൾ കിരീടം
1580292
Thursday, July 31, 2025 7:58 AM IST
പയ്യാവൂർ: സെന്റ് ആൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സിഐഎസ്സിഇ കേരള റീജണൽ കബഡി ചാമ്പ്യൻഷിപ്പിൽ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ടീം ഓവറോൾ കിരീടം നേടി.
സമാപന സമ്മേളനം സിഐഎസ് സിഇ ഓൾ കേരള കബഡി റീജണൽ ജനറൽ കൺവീനർ ആർ.പി. ബിനേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിൽസി അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ടോമിത, അധ്യാപിക എൽസി തോമസ് എന്നിവർ പ്രസംഗിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുപതോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. അണ്ടർ- 17, അണ്ടർ- 19 ആൺകുട്ടികളുടെ വിഭാഗങ്ങളിലും അണ്ടർ- 14, അണ്ടർ- 17 പെൺകുട്ടികളുടെ വിഭാഗങ്ങളിലും സെന്റ് ആൻസ് ചാന്പ്യന്മാരായി. അണ്ടർ-14 ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരും അണ്ടർ- 19 പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടുമാണ് വിജയം നേടിയത്.