കാർഗിൽ വിജയ ദിനാഘോഷം നടത്തി
1579839
Wednesday, July 30, 2025 1:04 AM IST
ഇരിട്ടി : ആറളം പഞ്ചായത്തിലെ എക്സ് സർവീസ് മെൻ യൂണിറ്റിന്റെ നേതൃത്വത്തിൽ കാർഗിൽ വിജയദിത്തിൽ ആറളം പഞ്ചായത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ സന്ദേശയാത്ര സംഘടിപ്പിച്ചു. കീഴ്പ്പള്ളി ടൗണിൽ ചേർന്ന സമാപന സമ്മേളനം പഞ്ചായത്ത് അംഗം വത്സ ജോസ് ഉദ്ഘാടനം ചെയ്തു. രക്ഷധികാരി ഗോപി അത്തിയ്ക്കൽ അഅധ്യക്ഷത വഹിച്ചു.
ആറളം എക്സ് സർവീസ് മെൻ യൂണിറ്റ് പ്രസിഡന്റ് എം.എം. ജയിംസ്, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി റഷീദ് പനേരി എക്സ് സർവീസ് മെൻ യൂണിറ്റ് സെക്രട്ടറി എം.എം.ജോസഫ്, യൂണിറ്റ് ട്രഷറര്‍ പി. നാരായണൻ എന്നിവർ പ്രസംഗിച്ചു .