സി.വി. വർഗീസിനെ അനുസ്മരിച്ചു
1579610
Tuesday, July 29, 2025 2:42 AM IST
ചെട്ടിയാംപറമ്പ്: ചെട്ടിയാംപറമ്പ് പുഴയോരം കലാകായിക വേദിയുടെയും ചീങ്കണ്ണി പുഴ സംരക്ഷണ സമിതിയുടെയും അഭിമുഖ്യത്തിൽ അന്തരിച്ച പൊതുപ്രവർത്തകൻ സി.വി. വർഗീസ് (കുഞ്ഞുട്ടി സാർ ) പൊരുമത്തറയെ അനുസ്മരിച്ചു.
ചെട്ടിയാംപറമ്പ് പ്രദേശത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ച വ്യക്തിയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ചീങ്കണ്ണി പുഴ സംരക്ഷണ സമിതി ചെയർമാൻ ടോമി ചാത്തൻപാറ പറഞ്ഞു.
വളയഞ്ചാൽ മുതൽ അടക്കാത്തോട് വരെയുള്ള ആന പ്രതിരോധം മതിൽ നിർമാണത്തിൽ തുടക്കം മുതൽ അവസാനം വരെ അക്ഷീണം പ്രവർത്തിക്കുകയും രണ്ടായിരത്തിൽ ചെട്ടിയാംപറമ്പ് പ്രദേശത്ത് വൈദ്യുതി എത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹമെന്ന് യോഗം അനുസ്മരിച്ചു. റെജി ചാത്തൻപാറ, റെജി ഉള്ളാഹിയൽ, റോബിൻ മുഞ്ഞനാട്ട്, കുഞ്ഞുമോൻ പാലത്തിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.