പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ
1579846
Wednesday, July 30, 2025 1:04 AM IST
പയ്യാവൂർ: പോക്സോ കേസിൽ മുങ്ങി നടക്കുകയായിരുന്ന പ്രതിയെ പയ്യാവൂർ പോലീസ് താമരശേരിയിൽ വച്ച് അറസ്റ്റ് ചെയ്തു. കാഞ്ഞിരക്കൊല്ലിയിലെ കെ.ആർ. രാഗേഷിനെയാണ് സിഐ ട്വിങ്കിൾ ശശിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പയ്യാവൂർ പോലീസ് 2023ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. താമരശേരിയിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുകേഷ്, വിനിൽ, വിനേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.