മണ്ണിടിഞ്ഞുവീണ് വീട് അപകടാവസ്ഥയിൽ
1579606
Tuesday, July 29, 2025 2:42 AM IST
ഇരിട്ടി: കനത്ത മഴയിൽ വീടിനു പിറകിലെ കുന്നിടിഞ്ഞ് നിർമാണത്തിരിക്കുന്ന വീട് അപകടാവസ്ഥയിലായി. പായം പഞ്ചായത്തിലെ മാടത്തിൽ ഒറ്റക്കൊമ്പൻചാലിൽ കൊച്ചുവീട്ടിൽ അപ്പച്ചന്റെ വീടാണ് അപകടാവസ്ഥയിലായത്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ വീടിനു പിറകിലെ കുന്ന് ഇടിഞ്ഞു നിരങ്ങി വീടിന്റെ പിൻഭാഗത്തെ ചുമരിൽ പതിക്കുകയായിരുന്നു.
ചുമരിൽ ഒന്നരയാൾ പൊക്കത്തിൽ മണ്ണ് നിറഞ്ഞു നിൽക്കുന്ന അവസ്ഥയാണ്. നാലുവർഷമായി നിർമാണ പ്രവൃത്തി നടക്കുന്ന വീടാണ്. വയറിംഗ് ഉൾപ്പെടെ പൂർത്തിയാക്കി പുതിയ വീട്ടിൽ താമസം തുടങ്ങാനുള്ള ശ്രമത്തിനിടയിലാണു വീട് അപകടാവസ്ഥയിലായത്. ഏറെ സാമ്പത്തിക ബാധ്യതയ്ക്ക് നടുവിലും ഇവിടേക്കു താമസം മാറാൻ ആഗ്രഹിച്ചിരിക്കുമ്പോഴാണ് മണ്ണിടിഞ്ഞ് വീട് തകരുന്ന അവസ്ഥ ഉണ്ടായിരുന്നതെന്നും അപ്പച്ചൻ പറഞ്ഞു. ഇടിഞ്ഞുവീണ മണ്ണ് നീക്കണമെങ്കിൽ പോലും വലിയ തുക കണ്ടെത്തണം. മണ്ണ് നീക്കുമ്പോൾ കുന്ന് കൂടുതൽ ഇടിയാനുള്ള സാധ്യതയും ഏറെയാണ്.