ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയിൽ
1580308
Thursday, July 31, 2025 10:12 PM IST
തളിപ്പറമ്പ്: ഗുഡ്സ് കാരിയര്‍ ഡ്രൈവറെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ബക്കളം കാനൂല് ചെഗുവേര ലക്ഷംവീട് കോളനിയിലെ അന്തിക്കാട്ട്പറമ്പില് എ.കെ. വിജേഷിനെയാണ് (38) താമസിക്കുന്ന വീടിന്റെ വരാന്തയില്‍ സാരിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
അമിത മദ്യപാനം മൂലമുള്ള മാനസികവിഷമമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. പരേതനായ കുഞ്ഞപ്പ-കമല ദമ്പതികളുടെ മകനാണ്. ഭാര്യ: ദിവ്യ. മക്കള്‍: വൈഗ, വൈഷ്ണവ്. സഹോദരി: ബിന്ദു (കോഴിക്കോട്).