ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1580524
Friday, August 1, 2025 10:04 PM IST
മാതമംഗലം: ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോറോം ആലക്കാട് പാൽ സെസൈറ്റിക്ക് സമീപത്തെ കൊമ്പൻകുളത്ത് രജീഷ് (42) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന പൊട്ടക്കുളത്ത് അമലിനെ (25) പരിക്കുകളോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഏഴോടെ മാതമംഗലം-പേരൂൽ റോഡിൽ വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം. ഇരുവരും രാവിലെ ജോലിക്കായി മാതമംഗലം ഭാഗത്തേക്ക് പോകുന്നതിനിടെ എതിരെ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ രജീഷിനെ നാട്ടുകാർ ആദ്യം മാതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊമ്പൻകുളത്ത് പാറുവാണ് രജീഷിന്റെ അമ്മ. സഹോദരൻ: സന്തോഷ്. അവിവാഹിതനാണ്.