പുലിയും ആനയും കൺമുന്നിൽ
1580615
Saturday, August 2, 2025 2:14 AM IST
ഭക്ഷണം കിട്ടാനില്ല. അരി കിഴികെട്ടി തിളച്ച വെള്ളത്തിൽ ഇട്ട് കഞ്ഞിവെള്ളം കുടിക്കും. ചെണ്ടൻ കപ്പയും ചേട്ടൻ തൊലി ( കാപ്പികുരുവിന്റെ തൊലി ) ഇട്ട് തിളപ്പിച്ച വെള്ളവും കാന്താരി മുളകുമായിരുന്നു മറ്റൊരു ഭക്ഷണം....
ഓർമകൾ മങ്ങിത്തുടങ്ങിയെങ്കിലും 100 വയസ് പിന്നിട്ട കിളിയന്തറയിലെ പനച്ചകത്തി ൽ ചാക്കോ എന്ന പാപ്പച്ചൻ ചേട്ടന്റെ ഓർമകൾ കുടിയേറ്റ ചരിത്രത്തിന്റെ അതിശയിപ്പിക്കുന്ന സത്യങ്ങളാണ്. 1949 ൽ പാലാ കടപ്ലാമറ്റത്തുനിന്നാണ് അപ്പൻ ചാക്കോയും അമ്മയും ഞാനും ഉൾപ്പെടെ ആറുപേർ അടങ്ങുന്ന കുടുംബം കിളിയന്തറയിൽ എത്തുന്നത്.
കൺമുന്നിൽ വച്ച് വളർത്തുമൃഗങ്ങളെ പുലി പിടിക്കുമ്പോൾ പല പ്രാവശ്യവും ഓടി രക്ഷപ്പെട്ടിരുന്നു. നായാട്ടിന് നിയന്ത്രണങ്ങൾ ഒന്നുമില്ലാതിരുന്ന കാലത്ത് പുലികൾ വേട്ടയാടി പിടിക്കുന്ന മൃഗങ്ങളുടെ മൃതശരീരം കണ്ടെത്തി പുലികളെ വകവരുത്താനുള്ള ശ്രമങ്ങളും അതിജീവനത്തിന്റെ ഭാഗമായിരുന്നു.