പിറ്റ് എൻഡിപിഎസ് നിയമപ്രകാരം യുവാവിനെ കരുതൽ തടവിലാക്കി
1580618
Saturday, August 2, 2025 2:14 AM IST
ഇരിട്ടി: പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് നിയമപ്രകാരം യുവാവിനെ കരുതൽ തടങ്കലിലാക്കി. മയക്കുമരുന്ന് കേസുകളിൽ ജയിൽശക്ഷ അനുഭവിച്ച മുഴക്കുന്ന് സ്വദേശി കിഴക്കെ വീട്ടിൽ കെ.വി. ജിനീഷിനെയാണ് (34) കരുതൽ തടങ്കലിലാക്കിയത്. മുഴക്കുന്ന് ഇൻസ്പെക്ടർ എ.വി. ദിനേശിന്റെ റിപ്പോർട്ട് പ്രകാരം അഡീഷണൽ ചീഫ് സെക്രട്ടറിയാണ് നടപടിക്ക് ഉത്തരവിട്ടത്.
കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാൽ, പേരാവൂർ ഡിവൈഎസ്പി എം.പി. ആസാദ് എന്നിവരുടെ നിർദേശാനുസരണം പേരാവൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാണ് കരുതൽ തടങ്കലിലാക്കുക. മയക്കുമരുന്ന് വിരുദ്ധ നിയമപ്രകാരം രണ്ടു കേസുകളാണ് ചുമത്തിയത്. പിറ്റ് എൻഡിപിഎസ് നിയമപ്രകാരം കണ്ണൂർ റൂറൽ പോലീസ് ജില്ലയിൽ ആദ്യമായാണ് ഒരാളെ കരുതൽ തടങ്കലിലാക്കുന്നത്.