വിദ്യാർഥികൾക്കു സൗജന്യ നീന്തൽ പരിശീലനം തുടങ്ങി
1580621
Saturday, August 2, 2025 2:14 AM IST
പാടിയോട്ടുചാൽ: പാടിയോട്ടുചാൽ ലയൺസ് ക്ലബ്, ജെസിഐ അരവഞ്ചാൽ, പെരിങ്ങോം അഗ്നിരക്ഷാസേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സൗജന്യ നീന്തൽ പരിശീലനം തുടങ്ങി. അരവഞ്ചാൽ ഗവ. യുപി സ്കൂളിലെ വിദ്യാർഥികൾക്കാണ് കാഞ്ഞിരപ്പൊയിൽ പഞ്ചായത്ത് കുളത്തിൽ സൗജന്യ നീന്തൽ പരിശീലനം നൽകുന്നത്.
പെരിങ്ങോം-വയക്കര പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. രവീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. അരവഞ്ചാൽ ഗവ. യുപി സ്കൂൾ മുഖ്യാധ്യാപകൻ രമേശൻ അധ്യക്ഷത വഹിച്ചു.
പെരിങ്ങോം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ പി.വി. പ്രകാശൻ, ജോർജ് ജോസഫ് കൊങ്ങോല, വി.പി. നിതീഷ്, അരവഞ്ചാൽ ജെസിഐ പ്രസിഡന്റ് ഷൈമ ദീപു, ജയപ്രകാശ്, സിന്ധു ജയപ്രകാശ്, പാടിയോട്ടുചാൽ ലയൺസ് ക്ലബ് പ്രസിഡന്റ് കെ. സീനു എന്നിവർ പ്രസംഗിച്ചു.
30 കുട്ടികളാണ് നീന്തൽ പരിശീലനത്തിൽ പങ്കെടുക്കുന്നത്. എം. ജയേഷ്കുമാർ, കെ. രതീഷ്, കെ. ജയേഷ്, യു. അഭിനന്ദ് എന്നിവരാണ് പരിശീലകർ.