കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം പരക്കുന്നു
1580631
Saturday, August 2, 2025 2:14 AM IST
ഇരിട്ടി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി ജയിലിലടച്ച നടപടിക്കെതിരെ കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിക്കോട്ടക്കരി ടൗണിൽ പ്രതിഷേധ മാർച്ചും കൂട്ടായ്മയും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ജയ്സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. കരിക്കോട്ടക്കരി മണ്ഡലം പ്രസിഡന്റ് മനോജ് എം. കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, മുൻ പ്രസിഡന്റ് കെ.സി. ചാക്കോ, കോൺഗ്രസ് അയ്യൻകുന്ന് മണ്ഡലം പ്രസിഡന്റ് ജയിൻസ് ടി. മാത്യു, പഞ്ചായത്ത് അംഗങ്ങളായ മിനി വിശ്വനാഥൻ, ഐസക് മുണ്ടപ്ലാക്കൽ, സജി മച്ചിത്താന്നി, ജോസഫ് വട്ടുകുളം, റോസിലി വിൽസൺ, ബെന്നി പുതിയാമ്പുറം, ജോയ് വടക്കേടം, ബേബി ചിറ്റേത്ത്, ജിതിൻ തോമസ്, ജോർജ് വടക്കുംകര, സിനോജ് കെ. ജോർജ്, ഷാജു എടശേരി, ബിജു കുന്നുംപുറം, ജാൻസി ചെരിയൻകുന്നേൽ, അജയ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
മഹിളാ കോണ്ഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് ഇരിട്ടിയിൽ വായമൂടിക്കെട്ടി പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. സംഗമം കെപിസിസിയംഗം ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നസീമ ഖാദർ, പി.വി. ധനലക്ഷ്മി, ഉഷ അരവിന്ദ്, മിനി പ്രസാദ്, ലിസമ്മ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
കേളകം: കേളകം പഞ്ചായത്തിലെ പത്ത് ക്രൈസ്തവ പള്ളികളുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. സാൻജോസ് പള്ളി വികാരി ഫാ. മാത്യു പെരുമാട്ടിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മലങ്കര കത്തോലിക്ക ബത്തേരി ഭദ്രാസനം വികാരി ജനറാൾ മോൺ. കുര്യാക്കോസ് ചെറുപുഴതോട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. വർഗീസ് ചെങ്ങനാമഠത്തിൽ, ഫാ.ജോർജ് ചേലമരം, കെ.സിവൈഎം സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
കോളയാട്: കോളയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ബ്ലോക്ക് പ്രസിഡന്റ് കാഞ്ഞരോളി രാഘവൻ ഉദ്ഘാടനം ചെയ്തു കോളയാട് മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ എ.കെ. സുധാകരൻ, പാലക്കണ്ടി വിജയൻ, പി. കുഞ്ഞികൃഷ്ണൻ, ചമ്പാടൻ മോഹനൻ, പി.വി. രമേശൻ, കെ.വി. ജോസഫ്, ഇസ്മായിൽ, യൂസഫ് കണ്ണവം, ഒ.എൻ. സുധീഷ് കുമാർ, കെ.പി. ഉഷ, തങ്കച്ചൻ, മോഹനൻ, പ്രമീള പുരുഷോത്തവൻ, ബിജി ജോജോ എന്നിവർ നേതൃത്വം നൽകി.