ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: ആളപായമില്ല
1580622
Saturday, August 2, 2025 2:14 AM IST
ചപ്പാരപ്പടവ്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ രാവിലെ 10.15 ഓടെ ചപ്പാരപ്പടവ്-തെറ്റുന്ന റോഡിൽ ശാന്തിഗിരിയിലാണ് സംഭവം. കാര്‍ പൂര്‍ണമായി കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. ചപ്പാരപ്പടവ് പടപ്പേങ്ങാട് സ്വദേശി കെ. ഫജാറും സുഹൃത്തും സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്.
വീട്ടിൽ നിന്ന് തളിപ്പറമ്പിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. തീയും പുകയും ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തേക്കിറങ്ങിയതിനാൽ ദുരന്തമൊഴിവായി. തളിപ്പറമ്പില്‍ നിന്ന് അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. ഈ റൂട്ടിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു.