മാത്തിൽ ഗുരുദേവ് കോളജിൽ സൈക്കോളജിക്കൽ തെറാപ്പി സംഘടിപ്പിച്ചു
1580626
Saturday, August 2, 2025 2:14 AM IST
ചെറുപുഴ: കണ്ണൂർ തെറാപ്പി ഹോമുമായി സഹകരിച്ച് മാത്തിൽ ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളജിൽ സൈക്കോളജിക്കൽ തെറാപ്പി സംഘടിപ്പിച്ചു. വിദ്യാർഥികളുടെ സാമൂഹ്യ പെരുമാറ്റങ്ങളിൽ വരുന്ന അസ്വഭാവിക രീതികൾ കണ്ടെത്താനും പരിഹാരം തേടാനും പറ്റുന്ന വിധത്തിലുള്ള സൈക്കോളജിക്കൽ തെറാപ്പിക്കാണ് കോളജിൽ തുടക്കം കുറിക്കുന്നത്. കോളജ് പ്രിൻസിപ്പൽ റവ. ഡോ. സാമുവൽ പുതുപ്പാടി പരിപാടി ഉദ്ഘാടനം ചെയ്തു. സൈക്കോളജി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ എ ഗൈഡ് ടു ഡിഫറന്റ് സൈക്കോളജിക്കൽ തെറാപ്പി എന്ന വിഷയത്തിൽ ക്ലാസെടുത്തു.
സൈക്കോളജി വിഭാഗം അധ്യാപികമാരായ കെ.പി. വീനസ്, കെ. ബേബി രമ്യ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കണ്ണൂർ തെറാപ്പി ഹോം കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്സ് സഹല അബ്ദുള്ള, രാഹുൽ രാജ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ റിസോഴ്സ് പേഴ്സൺസിനു പ്രിൻസിപ്പൽ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. പ്രാക്ടിക്കൽ സെഷൻസും വിദ്യാർഥികൾക്കായി ഒരുക്കിയിരുന്നു.