ബിജെപി സർക്കാരുകൾ ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു: കെ. സുധാകരൻ
1580616
Saturday, August 2, 2025 2:14 AM IST
ഉദയഗിരി: രാജ്യത്തെ മതന്യൂനപക്ഷങ്ങളും പിന്നോക്ക വിഭാഗക്കാരും ഭീതിയോടെയാണ് ജീവിക്കുന്നതെന്നും ബിജെപി സർക്കാരുകൾ ഇവരെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണെന്നും കെ. സുധാകരൻ എംപി. ഛത്തീസ്ഗഡിൽ കള്ളക്കേസ് ചുമത്തി ജയിലാക്കിയ സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ ഉദയഗിരിയിലെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകായിരുന്നു അദ്ദേഹം. ന്യൂനപക്ഷക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട സർക്കാർ തന്നെയാണ് അക്രമികൾക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നതെന്നും കെ. സുധാകരൻ എംപി ആരോപിച്ചു.
ഡിസിസി സെക്രട്ടറി തോമസ് വെക്കത്താനം, ജോസ് പറയംകുഴി, ബേബി ഓടമ്പള്ളി, ജോയിച്ചൻ പള്ളിയാലിൽ, സരിത ജോസ് ,ബെന്നി മാങ്കോട്ടിൽ, സ്റ്റേനി മേപ്രക്കാവിൽ ,അജിത്ത് മാത്യു എന്നിവരും എംപിക്കൊപ്പമുണ്ടായിരുന്നു.