123 കിലോഗ്രാം കഞ്ചാവുമായി കാസര്‍ഗോഡ് സ്വദേശികള്‍ അറസ്റ്റില്‍
1580612
Saturday, August 2, 2025 2:14 AM IST
മംഗളൂരു: ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 123 കിലോഗ്രാം കഞ്ചാവുമായി മൂന്നു കാസര്‍ഗോഡ് സ്വദേശികള്‍ മംഗളൂരുവില്‍ അറസ്റ്റില്‍. ദേലംപാടി അഡൂര്‍ ഉര്‍ഡൂരിലെ എം.കെ.മസൂദ് (45), ദേലംപാടി പരപ്പ സ്വദേശികളായ സുബൈര്‍ (30), മുഹമ്മദ് ആഷിഖ് (24) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ വൈകുന്നേരത്തോടെ മൂഡബിദ്രി കന്താവരയില് മംഗളുരു സിറ്റി ക്രൈംബ്രാഞ്ച് നടത്തിയ വാഹനപരിശോധനയിലാണ് 42 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്താനുപയോഗിച്ച രണ്ടു കാറുകളും ഇവരുടെ അഞ്ചുഫോണുകളും കസ്റ്റഡിയിലെടുത്തു.
അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ദേലംപാടിയിലെ വീടുകളിലും മംഗളുരു സിറ്റി ക്രൈംബ്രാഞ്ച് പരിശോധന നടത്തി.