സ്കൂളുകളും കോളജുകളും മതപരിവർത്തനത്തിന് വേണ്ടിയല്ല: മാർ ജോസഫ് പണ്ടാരശേരിൽ
1580635
Saturday, August 2, 2025 2:15 AM IST
കണ്ണൂർ: സ്കൂളുകളിലും കോളജുകളിലും ആതുരശുശ്രൂഷാ രംഗത്തും ഭിന്നശേഷിക്കാർക്കാർക്കിടയിലും ത്യാഗപൂർണമായ പ്രവർത്തനം കാഴ്ചവച്ചവരെയാണ് ഇപ്പോൾ ജയിലിലടച്ചിരിക്കുന്നതെന്ന് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ. സ്കൂളുകളും കോളജുകളും നടത്തുന്നത് മതപരിവർത്തനത്തിന് വേണ്ടിയല്ല.
മറിച്ച് ഗുണപരമായ വിദ്യാഭ്യാസം ക്രിസ്തുവിന്റെ അനുയായി എന്ന നിലയിൽ എത്തിക്കാനാണ്. ഈ സ്ഥിതിയല്ല ഛത്തീസ്ഗഡിലുള്ളത്. നിരക്ഷരായവരെ പഠിപ്പിക്കുകയും രോഗികൾക്ക് ആശ്വാസം പകരുകയും മറ്റുമാണ് കന്യാസ്ത്രീകൾ ഛത്തീസ്ഗഡിലും മറ്റും ചെയ്യുന്നത്. അത് മതപരിവർത്തനത്തിന് വേണ്ടിയല്ല. ജനങ്ങൾക്കായി ഇവിടെയെത്തിയ കന്യാസ്ത്രീമാരെ ആൾക്കൂട്ട വിചാരണ നടത്തി ജയിലിലടച്ചത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഭരണഘടനപ്രകാരം ന്യൂനപക്ഷങ്ങൾക്കും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ട്. ആ അവകാശത്തെ ആർക്കും നിഷേധിക്കാൻ സാധിക്കില്ലെന്നും മാർ പണ്ടാരശേരിൽ പറഞ്ഞു.