ഓണക്കാലം: എക്സൈസ് സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് നാലു മുതൽ
1580619
Saturday, August 2, 2025 2:14 AM IST
കണ്ണൂർ: ഓണക്കാലത്ത് വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സംഭരണവും വിപണനവും കള്ളക്കടത്തും തടയാനായി നാലിന് രാവിലെ ആറ് മുതൽ സെപ്റ്റംബർ10ന് രാത്രി12 വരെ എക്സൈസ് സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി തീവ്ര യജ്ഞ പരിശോധനകൾ നടത്തും.
എക്സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവൃത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം ഡിവിഷൻ ഓഫീസിൽ നാലിന് രാവിലെ എട്ടു മുതൽ പ്രവർത്തനം ആരംഭിക്കും. ജില്ലാ അസി. എക്സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം.
കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികളിൽ അതേ സമയംതന്നെ തുടർ നടപടികൾ സ്വീകരിക്കും.
ജില്ലയിലെ താലൂക്ക് പരിധികളിൽ എക്സൈസ് സിഐമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് തല സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും ഈ ദിവസങ്ങളിൽ പ്രവർത്തിക്കും.
അതിർത്തിയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് പോലീസ്, കോസ്റ്റൽ പോലീസ്, റവന്യൂ, വനം, മോട്ടോർ വാഹന വകുപ്പുകൾ, മറൈൻ എൻഫോഴ്സ്മെന്റ്, ആർപിഎഫ് എന്നിവയുടെ സംയുക്ത പരിശോധനകളും നടത്തും.
മദ്യം, മയക്കുമരുന്ന് കേസുകൾ കണ്ടുപിടിക്കാനുതകുന്ന വിവരങ്ങൾ പൊതുജനങ്ങൾക്കും വകുപ്പി നെ അറിയിക്കാം. ഇൻഫോർമറുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കും.
പരാതികൾ അറിയിക്കാം
എക്സൈസ് ഓഫീസുകളുടെ താലൂക്ക്തല കൺട്രോൾ റൂം കണ്ണൂർ: 04972 749973, തളിപ്പറമ്പ്: 04960 201020, കൂത്തുപറമ്പ്: 04902 362103, ഇരിട്ടി: 04902 472205. അസി. എക്സൈസ് കമ്മീഷണർ, കണ്ണൂർ: 9496002873, 04972 749500. എക്സൈസിലെ സിഐമാരുടെയും ഇൻസ്പെക്ടർമാരുടെയും ഫോൺ നമ്പറുകൾ. സിഐ സ്പെഷൽ സ്ക്വാഡ്, കണ്ണൂർ: 94000 69698, 04972 749500, സിഐ കണ്ണൂർ: 9400069693, 04972 749973, ഇൻസ്പെക്ടർ, കണ്ണൂർ: 94000 69701, 0497 2 749971, പാപ്പിനിശേരി: 94000 69702, 04972 789650
സിഐ, തളിപ്പറമ്പ്: 94000 69695, 04602 201020, ഇൻസ്പെക്ടർ, തളിപ്പറമ്പ്: 9400069704, 04602 203960, ആലക്കോട്: 94000 69705, 04602 256797, ശ്രീകണ്ഠപുരം: 9400069706, 04602 232697, പയ്യന്നൂർ: 9400069703, 04985 202340.
സിഐ കൂത്തുപറമ്പ്: 94000 69696 04902 362103, ഇൻസ്പെക്ടർ, തലശേരി: 94000 69712, 04902 359808, കൂത്തുപറമ്പ്: 94000 69707, 04902 365260, പിണറായി: 94000 69711, 0490 2 383050, ന്യൂമാഹി: ചെക്ക്പോസ്റ്റ്: 94964 99819, 04902 335000. സിഐ, ഇരിട്ടി: 04902 472205, ഇൻസ്പെക്ടർ, മട്ടന്നൂർ: 94000 69709, 04902 473660, ഇരിട്ടി: 94000 69710, 04902 494666, പേരാവൂർ: 94000 69708, 04902 446800, കൂട്ടുപുഴ ചെക്ക്പോസ്റ്റ്: 94000 69713, 04902 421441.