വെളിച്ചെണ്ണയുടെ വില കുറയ്ക്കുന്പോൾ നാളികേര കർഷകരെയും സംരക്ഷിക്കണം: ജോസ് പൂമല
1580297
Thursday, July 31, 2025 7:58 AM IST
കണ്ണൂർ: കൊച്ചിയിൽ വ്യവസായികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വെളിച്ചെണ്ണ വിലയിൽ കുറവ് വരുത്തുമെന്ന മന്ത്രി ജി.ആർ. അനിൽ കുമാറിന്റെ പ്രസ്താവന നാളികേര കർഷകരെ ആശങ്കയിലാക്കുന്നതാണെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല. ജില്ലാ കാർഷിക വികസന സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
വെളിച്ചെണ്ണയുടെ വില കുറയക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്പോൾ തന്നെ നാളികേര കർഷകരുടെ സംരക്ഷണവും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.