പാലക്കോട് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കടലിൽ കണ്ടെത്തി
1579773
Tuesday, July 29, 2025 10:02 PM IST
പയ്യന്നൂര്‍: പാലക്കോട് പുഴയിൽ മീൻ പിടിക്കുന്നതിനിടെ ശക്തമായ കാറ്റിൽ തോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം നാലാം ദിവസം കടലിൽ കണ്ടെത്തി.
പയ്യന്നൂര്‍ പുഞ്ചക്കാട് സ്വദേശി നെടുവിള പടിഞ്ഞാറ്റതില്‍ ഏബ്രഹാമിന്റെ(49) മൃതദേഹമാണ് ഇന്നലെ രാവിലെ വളപട്ടണത്തുനിന്നും നാല് നോട്ടിക്കല്‍ മൈല്‍ (എഴര കിലോമീറ്ററോളം) അകലെ ഉള്‍ക്കടലിലെ നോര്‍ത്ത് 54ൽ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് കോസ്റ്റൽ പോലീസ് രാവിലെ പത്തോടെ മൃതദേഹം അഴീക്കൽ തുറമുഖത്തെത്തിച്ചു.
പുതിയങ്ങാടി ഭാഗത്ത് തെരച്ചില്‍ നടത്തുകയായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും അഴീക്കലിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കണ്ണൂർ മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പുഞ്ചക്കാട് സെന്റ് ജോസഫ് പള്ളിയിൽ സംസ്കരിച്ചു.
ഭാര്യ: ജാന്‍സി. മക്കള്‍: ആരോണ്‍,അയോണ, അലീന(വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ഫ്രാന്‍സീസ് (കാഞ്ഞങ്ങാട്), ഷാജി (ഇറ്റലി), ഷൈനി, സലിന് (ഇറ്റലി).