കൗണ്‍സിലിംഗ് കോഴ്സ് ഉദ്ഘാടനം ചെയ്തു
1579605
Tuesday, July 29, 2025 2:42 AM IST
പയ്യന്നൂര്‍: പയ്യന്നൂര്‍ ഫാമിലി വെല്‍നസ് സെന്ററിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 21-ാം ബാച്ച് ബേസിക്ക് കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു. കൗണ്‍സിലിംഗ് കോഴ്സിന്റെ ഉദ്ഘാടനം നഗരസഭ മുന്‍ ചെയര്മാന് ശശി വട്ടക്കൊവ്വല്‍ നിര്‍വഹിച്ചു. ഡയറക്ടര്‍ സിസ്റ്റര്‍ അരുണ കിടങ്ങന്‍ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ സെന്റ് തോമസ് ഇടവക വികാരി ഫാ. ജോണ്‍ മുണ്ടോളിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.
ഹോളിഫാമിലി അൽമായ സുഹൃത് സംഘടന പ്രസിഡന്റ് സെബാസ്റ്റ്യന്‍ തോട്ടുങ്കല്‍, കോഴ്സ് പൂര്‍ത്തിയാക്കിയ വിജയ, അസിസ്റ്റന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ മേരി ജോസ്, സിസ്റ്റര്‍ പുഷ്പ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ ബാച്ചില്‍ ഉന്നതവിജയം കരസ്ഥമാക്കിയവരെ ചടങ്ങില്‍ സമ്മാനങ്ങള്‍ നല്കി അനുമോദിക്കുകയും കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. വേലൂര്‍ ഫാറ്ററിയുടെ സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 04985205757. 9446545757 എന്ന ഫോൺ നന്പറിൽ ബന്ധപ്പെടണം.