പ്രതിഷേധ ധർണ സംഘടിപ്പിച്ചു
1579607
Tuesday, July 29, 2025 2:42 AM IST
കണ്ണൂർ: കാലപ്പഴക്കത്താൽ ഇടിഞ്ഞു വീഴുന്ന കെട്ടിടത്തിൽ ഇരുന്ന് ജോലി ചെയ്യുന്ന വാട്ടർഅഥോറിറ്റി ജീവനക്കാരുടെ ജീവൻ സംരക്ഷിക്കാൻ മാനേജ്മെന്റും സർക്കാരും തയാറാകണമെന്ന് കേരള വാട്ടർ അഥോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) ആവശ്യപ്പെട്ടു.
സ്റ്റാഫ് അസോസിയേഷൻ ഐഎൻടിയുസി കണ്ണൂർ ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കെപിസിസി അംഗം റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.
അപകടാവസ്ഥ യിലായ തലശേരി സബ് ഡിവിഷൻ ഓഫീസ് കോണാർ വയലിലെ വാട്ടർ അഥോറിറ്റിയുടെ അധീനത യിലുള്ള സ്ഥലത്തുള്ള കെട്ടിടത്തിലേക്ക് അടിയന്തരമായി മാറ്റുക, പ്രസ്തുത സ്ഥലത്ത് പുതിയ കെട്ടിടം പണിയുക, വാട്ടർഅഥോറിറ്റിയുടെ മുഴുവൻ ആസ്തി വകകളും സംരക്ഷിക്കുക, മുഴുവൻ ഓഫീസുകളുടെയു പമ്പ് ഹൗസുകളുമായും സുരക്ഷ ഓഡിറ്റ് നടത്തുക, വാട്ടർ അഥോറിറ്റിയുടെ തലശേരിയിലെ 114.5 സെന്റ് സ്ഥലം സ്വകാര്യ ട്രസ്റ്റിന് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ സംഘടിപ്പിച്ചത്.
ജില്ലാ പ്രസിഡന്റ് ടി.വി. ഫെമി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബി. രാഗേഷ് മുഖ്യപ്രഭാഷണം നടത്തി. വിനോദ് എരവിൽ, ടി.പി. സഞ്ജയ്, കെ.വി. വേണുഗോപാലൻ, മെറിൻ ജോൺ, വി.പി. റെജി തുടങ്ങിയവർ പ്രസംഗിച്ചു.