ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
1580369
Friday, August 1, 2025 1:09 AM IST
കൂത്തുപറമ്പ്: നിർമലഗിരി കോളജ് (ഓട്ടോണമസ്) വുമൺ സെല്ലിന്റെയും ഐക്യുഎസിയുടെയും സംയുക്താഭിമുഖ്യത്തിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥികൾക്കായി ബോധവത്കരണ പരിപാടി നടത്തി. യുവതികളെ ആരോഗ്യകരമായ സ്ത്രീത്വത്തിലേക്ക് മാറാൻ സഹായിക്കുന്ന അറിവും ആത്മവിശ്വാസവും നൽകുന്ന പരിപാടിയിൽ 298 വിദ്യാർഥിനികൾ പങ്കെടുത്തു.
പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ. സിസ്റ്റർ റീന മാത്യു മുഖ്യാതിഥിയായിരുന്നു.അസ്വാഭാവിക ലൈംഗിക പെരുമാറ്റങ്ങൾ, വ്യക്തിശുചിത്വം, ആർത്തവ പ്രശ്നങ്ങൾ, പിസിഒഎസ്, എന്നിവയെക്കുറിച്ച് വിജ്ഞാനപ്രദമായ രീതിയിൽ സിസ്റ്റർ ഡോ. റീന ക്ലാസ് നയിച്ചു.
കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ.സെലിൻ മാത്യു അധ്യക്ഷത വഹിച്ചു. വുമൺ സെൽ കോ-ഓർഡിനേറ്റർ സിസ്റ്റർ ഡോ. സുജമോൾ ജോസഫ്, ഐക്യുഎസി കൺവീനർ ഡോ.റെൻസി കുര്യൻ,മൂന്നാം വർഷ സുവോളജി വിദ്യാർഥിനി കെ. ജിൻഷ എന്നിവർ പ്രസംഗിച്ചു