ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
1580026
Wednesday, July 30, 2025 9:55 PM IST
കൂത്തുപറമ്പ്: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കുഴിയിൽ പീടികയിലെ കെ.വി. പ്രബിനാണ് (38) മരിച്ചത്. ചൊവ്വാഴ്ച രാത്രി വളവിൽപീടികയ്ക്ക് സമീപം ബൈക്ക് റോഡിൽനിന്ന് തെന്നിമാറി മരത്തിൽ ഇടിച്ചുമറിയുകയായിരുന്നു.
പരിക്കേറ്റ പ്രബിനിനെ ഉടൻ നാട്ടുകാർ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. പരേതനായ ബാലകൃഷ്ണൻ-പ്രസീദ ദമ്പതികളുടെ മകനാണ്. ഭാര്യ: സ്വേത. മകൾ: ദ്രുവലക്ഷ്മി. സഹോദരി: നീതു.