സൗജന്യ യോഗ പരിശീലനം തുടങ്ങി
1579331
Monday, July 28, 2025 12:51 AM IST
ചെമ്പേരി: മാതൃവേദി ചെമ്പേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ യോഗാ പരിശീലനം ആരംഭിച്ചു. അൽഫോൻസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെമ്പേരി ലൂർദ്മാതാ ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. മാതൃവേദി ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് ഷീബ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. സിസ്റ്റർ ആലീസ് എഫ്സിസി, സെലിൻ അഞ്ചാനിയ്ക്കൽ, ബീന മാത്യു, മേഴ്സി അലക്സ്, മേരിക്കുട്ടി കണ്ടത്തിൽ, ഏലിയാമ്മ വാടാതുരുത്തേൽ എന്നിവർ പ്രസംഗിച്ചു.
യോഗ പരിശീലക സിന്ധു യോഗ ക്ലാസെടുത്തു. സൗജന്യമായി നൽകപ്പെടുന്ന യോഗ പരിശീലനത്തിൽ നിരവധി അമ്മമാർ പങ്കെടുക്കുന്നുണ്ട്. എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 10.30 മുതൽ ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടത്തുന്ന യോഗ ക്ലാസിൽ ഇനിയും താത്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണെന്ന് മാതൃവേദി ഭാരവാഹികൾ അറിയിച്ചു.