സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു
1579837
Wednesday, July 30, 2025 1:04 AM IST
ഇരിട്ടി: പടിയൂർ ശ്രീനാരായണ എ യു പി സ്കൂളിൽ മാനേജ്മെന്റും സ്റ്റാഫും സംയുക്തമായി വാങ്ങിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി നിർവഹിച്ചു.
പി.എൻ. ബാബു അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക പി.ജി. സിന്ധു, അജി കണക്കശേരി, എ.എം. കൃഷ്ണൻകുട്ടി, പടിയൂർ ശാഖാ യോഗം പ്രസിഡന്റ് സുരേന്ദ്രൻ മുടപ്പയിൽ, വാർഡ് മെംബർ രാജീവൻ, പിടിഎ പ്രസിഡന്റ് സി. രജീഷ്, രശ്മി പുളിക്കൽ എന്നിവർ പ്രസംഗിച്ചു.
പിടിഎ, മദർ പിടിഎ അംഗങ്ങൾ, അധ്യാപകർ രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.