ചെമ്പേരി ബസിലിക്കയിൽ കരിസ്മാറ്റിക് സുവർണ ജൂബിലിക്ക് തിരിതെളിഞ്ഞു
1579613
Tuesday, July 29, 2025 2:42 AM IST
ചെമ്പേരി: കേരള കത്തോലിക്ക കരിസ്മാറ്റിക് നവീകരണ മുന്നേറ്റം ചെമ്പേരി സബ് സോണിന്റെ ആഭിമുഖ്യത്തിൽ ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ സംഘടിപ്പിച്ച വചനപ്രഘോഷണ ശുശ്രൂഷയുടെ ഭാഗമായി ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ടും വചനപ്രഘോഷകൻ ഫാ.റാഫ്സൺ പീറ്റർ ഒസിഡിയും ചേർന്ന് കരിസ്മാറ്റിക് സുവർണ ജൂബിലി തിരി തെളിയിച്ചു.
കരിസ്മാറ്റിക് ചെമ്പേരി സബ്സോൺ ആനിമേറ്റർ കൂടിയായ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് ആമുഖ സന്ദേശം നൽകി. തുടർന്ന് ഫാ.റാഫ്സൺ പീറ്റർ വചനപ്രഘോഷണം, സൗഖ്യാരാധന എന്നിവക്ക് മുഖ്യകാർമികത്വം വഹിച്ചു.
വിശുദ്ധ കുർബാന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയും നടന്നു. ചെമ്പേരി ബസിലിക്ക പരിധിയിലെ പന്ത്രണ്ട് ഇടവകകളിൽ നിന്നുള്ള കരിസ്മാറ്റിക് പ്രാർഥന ഗ്രൂപ്പ് അംഗങ്ങൾ പങ്കെടുത്തു. ചെമ്പേരി സബ്സോൺ കോ-ഓർഡിനേറ്റർ വിൻസെന്റ് മായയിൽ നേതൃത്വം നൽകി.