കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യവുമായി നാട്
1579849
Wednesday, July 30, 2025 1:04 AM IST
ആലക്കോട്: കള്ളക്കേസിൽ കുടുക്കി കന്യാസ്ത്രീകളെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് ആലക്കോട് ഫൊറോനയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നിന്ന് ആലക്കോട് ടൗണിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
പ്രതിഷേധയോഗം ആലക്കോട് ഫൊറോന വികാരി ഫാ. ആന്റണി പുന്നൂര് ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. അതിരൂപത ഭാരവാഹികളായ ജിമ്മി ആയിത്തമറ്റം, സുരേഷ് ജോർജ്, ടോമി കണയങ്കൽ, ജയിംസ് മാനുവൽ, ബേബി കോയ്ക്കൽ, ജോസഫ് കൈതമറ്റം, മേഖല ഡയറക്ടർ ഫാ. ജിബിൻ വട്ടംകാട്ടേൽ, ഫാ. അനീഷ് ചെക്കിട്ടമുറിയിൽ, ഫാ. സെബാസ്റ്റ്യൻ മുട്ടത്തുപാറ, ഫാ. ജോസ് മൈലംമൂട്ടിൽ, ഫാ. റെജി കാഞ്ഞിരത്താംകുന്നേൽ, ഫാ. എബിൻ മുള്ളംകുഴിയിൽ, ഫാ. അമൽ വള്ളിയിൽ എന്നിവർ നേതൃത്വം നൽകി.
ചെറുപുഴ: കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ചെറുപുഴയിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ചെറുപുഴ ടൗണിൽ കുരിശുപള്ളിക്ക് സമീപത്ത് നിന്നാരംഭിച്ച പന്തം കൊളുത്തി പ്രകടനം ബസ് സ്റ്റാൻഡ് ചുറ്റി താഴെ ബസാറിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപതാ പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു.
ഫാ. തോമസ് പൂവൻപുഴ, ജിമ്മി ഐക്കരമറ്റം, സുരേഷ് ജോർജ്, ജയിംസ് ഇമ്മാനുവൽ, ജോസഫ് മാത്യു കൈതമറ്റം, സാജു പുത്തൻപുര, ഷിന്റോ കൈപ്പനാനിക്കൽ, മനോജ് വടക്കേൽ, ജെ. സെബാസ്റ്റ്യൻ, സജി തോപ്പിൽ, ജോയി പറമ്പിൽ, അസി പൂക്കളം എന്നിവർ പ്രസംഗിച്ചു. വൈദികർ, സിസ്റ്റേഴ്സ്, വിവിധ ഇടവകകളിൽ നിന്നെത്തിയ വിശ്വാസികൾ എന്നിങ്ങനെ നൂറു കണക്കിനാളുകൾ പങ്കെടുത്തു.
ചെമ്പന്തൊട്ടി: ചെന്പന്തൊട്ടി എകെസിസിയുടെ നേതൃത്വത്തിൽ ടൗണിൽ റാലിയും യോഗവും നടത്തി. ഫാ. ബിനീഷ് വലിയപറന്പിൽ റാലി ഉദ്ഘാടനം ചെയ്തു. അഗസ്റ്റിൻ കരിമ്പുമാലിൽ, കെ.ജെ.ചാക്കോ കൊന്നയ്ക്കൽ, സോയി പുറവക്കാട്ട്, സിസ്റ്റർ എമിൽ സിഎസ്എൻ, സിസ്റ്റർ ആതിര എഫ്സിസി, സിസ്റ്റർ ആൻ മരിയ എഫ്സിസി, സിസ്റ്റർ എമ്മാനുവൽ സിഎസ്എൻ, വിൻസെന്റ് കുഴിഞ്ഞാലിൽ, തോമസ് കുര്യൻ, ആന്റണി ജീരകത്തിൽ, പ്രിമ പാലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
തേർത്തല്ലി: കത്തോലിക്ക കോൺഗ്രസ് മേരിഗിരി മേഖലയുടെ നേതൃത്വത്തിൽ തേർത്തല്ലി ടൗണിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കനത്ത മഴയിലും നൂറുകണക്കിന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പ്രതിഷേധ പ്രകടനവും നടന്നു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് തോമസ് ഒഴുകയിൽ അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. ജോർജ് തൈക്കുന്നുംപുറം, ഫാ. ആന്റണി തെക്കേമുറി, ഫാ. നിഖിൽ ആട്ടുകാരൻ, ഷാജൻ കടക്കുഴി, ജയിംസ് ഇമ്മാനുവൽ, തോമസ് കൊട്ടാടിക്കുന്നേൽ, റിൻസി കുന്നുംപുറത്ത്, ജോർജ് പന്തമാക്കൽ, ജോഷി ആനി തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
ശ്രീകണ്ഠപുരം: കെസിവൈഎം ചേപ്പറമ്പ യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. ചേപ്പറമ്പ ഇടവക വികാരി ഫാ. കുര്യാക്കോസ് ഓരത്തേൽ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കെസിവൈഎം ചെമ്പന്തൊട്ടി ഫൊറോന പ്രസിഡന്റ് എബിൻ ഐസക്ക് കാഞ്ഞിരത്തിങ്കൽ, ഫൊറോന സെക്രട്ടറി ടോം കാര്യാടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. കെസിവൈഎം ചേപ്പറമ്പ യൂണിറ്റ് പ്രസിഡന്റ് ആൽബിൻ കോട്ടക്കൽ, യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ നവ്യ പാലാട്ടിൽ, ആനിമേറ്റർ ടിജോ താഴത്തേൽ തുടങ്ങിയവർ നേതൃത്വം നൽകി.
കാർത്തികപുരം: കാർത്തികപുരം സെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ നേതൃത്വത്തിൽ കാർത്തികപുരം ടൗണിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ജ്വാലയും നടത്തി. ഇടവക വികാരി ഫാ. അനീഷ് കുളത്തറ, സിസ്റ്റർ ഗ്രേയ്സി തോമസ്, ജോജോ ഓലിക്കുന്നേൽ, അനൂപ് മുണ്ടിയാനി, ജോബിൻസ് കണയങ്കൽ, ആന്റണി നിരപ്പേൽ എന്നിവർ നേതൃത്വം നൽകി.
ചെമ്പേരി: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് തടവിലാക്കിയ ഛത്തീസ്ഗഡ് സർക്കാരിന്റെ ഭരണഘടനാവിരുദ്ധ നടപടിക്കെതിരേ ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ ചേർന്ന പാരിഷ് കൗൺസിൽ യോഗം ശക്തമായ പ്രതിഷേധിച്ചു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് റെക്ടർ ഫാ. അജേഷ് തുരുത്തേൽ, പാരിഷ് കോ-ഓർഡിനേറ്റർ സുനിൽ നായിപ്പുരയിടം, പാരിഷ് കൗൺസിൽ സെക്രട്ടറി ജോസ് കാളിയാനി, എകെസിസി വൈസ് പ്രസിഡന്റ് സ്കറിയ കളപ്പുര, സിസ്റ്റർ ആലീസ്, സിസ്റ്റർ ലിജി, ഷീബ തെക്കേടം എന്നിവർ പ്രസംഗിച്ചു. തടവിൽ കഴിയുന്ന കന്യാസ്ത്രീകളെ മോചിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടവകയിലെ ഭക്തസംഘടനകളയും വിശ്വാസി സമൂഹത്തേയും പങ്കെടുപ്പിച്ച് നാളെ വൈകുന്നേരം ആറിന്ന് ചെമ്പേരി ടൗണിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തും.
ഉദയഗിരി: കള്ളക്കേസിൽ കുടുക്കികന്യാസ്ത്രീകളെ ജയിലിലടച്ചത് അപലപനീയവും ന്യൂനപക്ഷ വിഭാഗങ്ങൾക്കു മേലുള്ള കടന്നാക്രമണമാണെന്നും വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി. സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. നിരപരാധികളെ മോചിപ്പിക്കാൻ അടിയന്തര നടപടികൾ ഉണ്ടാവണമെന്നും പി. സതീദേവി ആവശ്യപ്പെട്ടു.
ഉദയഗിരി: കേരള കോൺഗ്രസ്-എം നേതാക്കൾ സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ വീട് സന്ദർശിച്ചു ബന്ധുക്കളെ ആശ്വസിപ്പിപ്പിച്ചു. കന്യാസ്ത്രീകളെ എത്രയും പെട്ടെന്ന് മോചിപ്പിക്കാനും അവർക്കാവശ്യമായ എല്ലാ നിയമസഹായങ്ങളും ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ചെയർമാൻ ജോസ് കെ. മാണി എംപി. പ്രധാനമ ന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കന്യാസ്ത്രീകളുടെ മോചനത്തിനായി പ്രയത്നിച്ചു കൊണ്ടിരിക്കുകയാണന്നും നേതാക്കൾ ബന്ധുക്കളെ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റിയാനിമറ്റം, കെ.ടി സുരേഷ് കുമാർ,സി.ജെ. ജോൺ, ബിജു പുതുക്കള്ളി, ബിന്ദു ഏറത്ത്,ജിനോ പാറേമാക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിൽ സന്ദർശനം നടത്തിയത്.
ആലക്കോട്: സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ ഉദയഗിരിയിലെ വീട് ന്യൂനപക്ഷകമ്മീഷൻ അംഗം പി. റോസ സന്ദർശിച്ചു. പി.സന്തോഷ് എംപി സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ സഹോദരനുമായി ഫോണിൽ സംസാരിച്ച് മോചനത്തിനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്ന് അറിയിച്ചു. വിവിധ രാഷ്ട്രീയ നേതാക്കളും വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, പി.കെ.ശ്രീമതി, എം.വി. ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ഏരിയ സെക്രട്ടറി സാജൻ ജോസഫ്, ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ചന്ദ്രശേഖരൻ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സെക്രട്ടറി ബിജു പുളിയൻതൊട്ടി, ജോയിച്ചൻ പള്ളിയാലിൽ, രഞ്ജിത്ത് ഇരുപ്പക്കാട്ട്,സാജൻ ഞവരക്കാട്ട്, സിപിഐ ജില്ലാ സെക്രട്ടറി സി. പി. സന്തോഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.എൻ.ചന്ദ്രൻ, സി.പി. ഷൈജൻ, ആലക്കോട് മണ്ഡലം സെക്രട്ടറി വി.ജി. സോമൻ, എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ.ഇസ്മയിൽ, ജെ.പി. ജോസഫ്, കെ.ആർ.രതീഷ്, കെ.ജി. മോഹൻദാസ്, ജോസ് കായിപ്ലാക്കൽ, സാബു കല്ലട എന്നിവർ സന്ദർശിച്ചു.
ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ദേശീയ സമിതി അംഗം സി.കെ പദ്മനാഭൻ , ജില്ലാ ജനറൽ സെക്രട്ടറി അജികുമാർ കരികിൽ, ജില്ലാ വൈസ് പ്രസിഡന്റ് ഗംഗാധരൻ കാളിശ്വരം , ജില്ലാ സെക്രട്ടറി അരുൺ തോമസ് , പി. ബി റോയ് , ജനറൽ സെക്രട്ടറിമാരായ പി.ഡി.ജയലാൽ, എം.എസ്.രാജീവൻ, എസ്. ശ്രീനാഥ്, എം.ഡി. സന്തോഷ്, കെ. ജയരാജ്,
എസ് സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ. രഞ്ജിത്ത്,എം.വി ജോയ്, ഉദയഗിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.രഞ്ജിത്ത്, വിനു ഉപ്പൻമാക്കൽ , പി.വി ബാലൻ, ടി.യു.ശ്രീഹരി, കെ.എസ്.തുളസീധരൻ ഹരിഹരക്കുറപ്പ് തുടങ്ങിയവരും സന്ദർശിച്ചു.