ഷിന്റോ ജോസഫിനായി ചികിത്സാ സഹായനിധി രൂപീകരിച്ചു
1579333
Monday, July 28, 2025 12:51 AM IST
ചെറുപുഴ: ഗുരുതരമായ രക്താർബുദം ബാധിച്ച് ചികിസയിൽ കഴിയുന്ന ചെറുപുഴ സ്വദേശി തെക്കേ മുറിയിൽ ഷിന്റോ ജോസഫ് ചികിത്സാ സഹായം തേടുന്നു. കാർട്ട് ടി സെൽ തെറാപ്പിയെന്ന ചെലവേറിയ ചികിത്സയാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി 38 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഇപ്പോൾ തന്നെ വലിയൊരു തുക ചികിത്സയ്ക്കായി ചെലവായി. അതിനാൽ തുടർ ചികിത്സായ്ക്കായി ഉദാരമതികളുടെ സഹായം തേടിയിരിക്കുകയാണ് ഷിന്റോയുടെ കുടുംബം. ഷിന്റോയുടെ ചികിത്സയ്ക്കായി സഹായ നിധി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഈസ്റ്റ് - എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, എം.ടി.പി. സാദുലി, എസ്. കുമരേശൻ എന്നിവർ രക്ഷാധികാരികളായും ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ചെയർമാനും അലക്സ് നടുവിലേക്കൂറ്റ് കൺവീനറുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഷിന്റോ ജോസഫ് ചികിത്സാ സഹായ നിധിയെന്നപേരിൽ കേരള ഗ്രാമീൺ ബാങ്ക് ചെറുപുഴ ശാഖയിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. AC No: 40599101072651, IFSC CODE: KLGB0040599. Google Pay 6235503770.