ജവഹർ ബാൽ മഞ്ച് ഭാരവാഹികൾ ചുമതലയേറ്റു
1579324
Monday, July 28, 2025 12:51 AM IST
കണ്ണൂർ: വർഗീയതയും രാസലഹരിയും പിടിമുറുക്കുന്നതിൽ നിന്നും യുവജനങ്ങളെ രക്ഷിക്കാൻ സമൂഹം ജാഗരൂരകരാവേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർപേഴ്സൺ ലിഷാ ദീപകിന്റെ സ്ഥാനാരോഹണ ചടങ്ങ് കണ്ണൂർ ഡിസിസി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബാൽ മഞ്ചിന്റെ 14 ജില്ലാ ഭാരവാഹികളും 23 ബ്ലോക്ക് ചെയർമാന്മാരും ചടങ്ങിൽ ചുമതലയേറ്റു. സംസ്ഥാന കോ-ഓർഡിനേറ്റർ സി.വി.എ. ജലീൽ അധ്യക്ഷത വഹിച്ചു. ലിഷാ ദീപകിനെ മാർട്ടിൻ ജോർജ് ഷാൾ അണിയിച്ച് ആദരിച്ചു.
നേതാക്കളായ സി.വി.എ. ജലീൽ, അമൃത രാമകൃഷ്ണൻ, മനോജ് കൂവേരി, ബിജു പുളിയന്തൊട്ടി, പി. മുഹമ്മദ് ഷമാസ്, സി.ടി. ഗിരിജ, ശ്രീജ മഠത്തിൽ, എം.സി. അതുൽ, മാർട്ടിൻ ജെ. മാത്യു, മുരളി കൃഷ്ണൻ, ബി. അനു നന്ദ, ഋത്തിക തുടങ്ങിയവർ പ്രസംഗിച്ചു.