തെരഞ്ഞെടുപ്പ് മുന്നൊരുക്ക ക്യാമ്പ്
1579329
Monday, July 28, 2025 12:51 AM IST
തേർത്തല്ലി: തേർത്തല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് മുന്നൊരുക്ക ക്യാമ്പ് നടത്തി. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് റോയി ചക്കാനിക്കുന്നേൽ അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം എം.പി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോസ് വട്ടമല, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വത്സമ്മ വാണിശേരിൽ, ഐസക് മുണ്ടിയാങ്കൽ, എലിസബത്ത് നെല്ലുവേലിൽ, അജേഷ് പൂവനാട്ട്, സി.സി. രാജു, തോമസ് കുളത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.