അപകടക്കെണിയായി റോഡിലെ കുഴികൾ
1579326
Monday, July 28, 2025 12:51 AM IST
തളിപ്പറമ്പ്: നഗരത്തിലെ ഏറ്റവും തിരക്കേറിയ മെയിൻ റോഡിലെ ന്യൂസ് കോർണർ ജംഗ്ഷനിൽ കേരളാ സ്റ്റോറിന് മുന്നിലായി രൂപപ്പെട്ട കുഴി അപകടക്കെണിയായി. കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രികർ പരിക്കേൽക്കുന്നതും പതിവായി. മഴയ്ക്കു മുന്പും ഇവിടെ കുഴികൾ ഉണ്ടായിരുന്നു. ടാറിംഗ് നടത്തിയെങ്കിലും മഴയെ തുടർന്ന് വീണ്ടും കുഴികൾ രൂപപ്പെടുകയായിരുന്നു. ഓരോ ദിവസം ചെല്ലുന്തോറും വലുതായി വരുന്ന കുഴി ഏറെ അപകട ഭീഷണി സൃഷ്ടിക്കുന്നു. ബസുകൾ ഉൾപ്പെടെ വളരെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്.
കുഴികൾ ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്. കൂടാതെ കനത്ത മഴയിൽ കുഴികളിൽ വെള്ളം നിറയുന്പോൾ കടന്നുപോകുന്ന വാഹനങ്ങളിൽ നിന്ന് കടകളിലേക്ക് ചെളിവെള്ളം തെറിക്കുന്നത് കടയുടമകളെയും ആശങ്കയിലാക്കുന്നു. നിരന്തരം കുഴികൾ രൂപപ്പെടുന്ന ഭാഗം ഇന്റർലോക്ക് പതിപ്പിച്ച് ശാശ്വത പരിഹാരം കാണണമെന്നാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം.