ന്യൂസിലൻഡിലെ സർവകലാശാല സിമ്പോസിയത്തിൽ ചെമ്പേരി വിമൽജ്യോതിയിലെ വിദ്യാർഥികളും
1580620
Saturday, August 2, 2025 2:14 AM IST
ചെന്പേരി: എൻജിനിയറിംഗ് വിദ്യാർഥികളുടെയും അധ്യാപകരുടെയും ആഗോള സംഘടനയായ ഐഇഇഇയുടെ ആഭിമുഖ്യത്തിൽ ന്യൂസിലൻഡിലെ കാന്റർബറി യൂണിവേഴ്സിറ്റിയിൽ നടന്ന ടിഇഎൻഎസ്വൈഎംപി 25 എന്ന സിമ്പോസിയത്തിൽ ചെമ്പേരി വിമൽജ്യോതിയിലെ ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥികളും അധ്യാപകനും വിദ്യാർഥികളും പങ്കെടുകത്തു. വിദ്യാർഥികളായ അമൽ, ഷോൺ ജോജി, ഗോഡ്ലി സാബു, പ്രഫ. ഡോ. മനോജ് വി. തോമസ് എന്നിവർ ചേർന്നാണ് പേപ്പർ അവതരിപ്പിച്ചത്.