കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം പരക്കുന്നു
1580624
Saturday, August 2, 2025 2:14 AM IST
ചന്ദനക്കാംപാറ: ഛത്തീസ്ഗഡിൽ അന്യായമായി അറസ്റ്റു ചെയ്ത് ജയിലിൽ അടച്ച കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടവക സമൂഹം ചന്ദനക്കാംപാറയിൽ പ്രതിഷേധ സംഗമം നടത്തി. ഇടവക വികാരി ഫാ. ജോസഫ് ചാത്തനാട്ട്, സഹവികാരി ഫാ. ജിൻസ് ചൊള്ളമ്പുഴ, പാരീഷ് കോ- ഓർഡിനേറ്റർ തങ്കച്ചൻ വടക്കേക്കര എന്നിവർ നേതൃത്വം നല്കി.
അമ്മംകുളം: കെസിവൈഎം അമ്മംകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി. അമ്മംകുളം ഇടവക വികാരി ഫാ. മാത്യു ആനകുത്തിയിൽ ഉദ്ഘാടനം ചെയ്തു. അമൽ ജോയി കൊന്നയ്ക്കൽ, സാവിയോ മാമല, ഡേവിഡ് മുകളേൽ, ബോണി മണലിങ്കൽ, ടോണി തോമസ് എന്നിവർ പ്രസംഗിച്ചു.
ചെമ്പന്തൊട്ടി: കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്പന്തൊട്ടിയിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജയിംസ് പന്ന്യാംമാക്കൽ മുഖ്യ പ്രഭാഷണം നടത്തി. ടെൻസൺ ജോർജ് കണ്ടത്തിൽകര, ജോയി തെക്കേടം, കെ.ജെ. മത്തായി, ജോസ് വണ്ടാക്കുന്നേൽ, ലിസ ടോം, ബേബി മംഗലത്ത്, ഫിലിപ്പ് ഞാളിയത്ത്, വി.എസ്. സെബാസ്റ്റ്യൻ, ബാബു പുതുശേരി, ബെന്നി വയലാമണ്ണിൽ, ചാക്കോ തേക്കുംകാട്ടിൽ എന്നിവർ പ്രസംഗിച്ചു.
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ഇ.വി. രാമകൃഷ്ണൻ, കെപിസിസിയംഗം കെ.വി. ഫിലോമിന, ഡിസിസി സെക്രട്ടറിമാരായ ബിജു പുളിയൻതൊട്ടി, ജോഷി കണ്ടത്തിൽ, എം.ഒ. മാധവൻ, പി.ടി. കുര്യക്കോസ്, ഡോ. വി.എ. അഗസ്റ്റിൻ, ജിയോ ജേക്കബ്, പി.എം. ജോസ്, രവീന്ദ്രൻ, ടി. രാജ്കുമാർ, കുഞ്ഞു മൊയ്തീൻ, ഇസ്മായിൽ, പ്രകാശൻ നിടിയേങ്ങ, മേഴ്സി ബൈജു, നസീമ ഖാദർ, ജോസഫീന വർഗീസ്, സിജോ മറ്റപ്പള്ളി, മിനി ഷൈബി, ജയശ്രീ ശ്രീധരൻ, എം. ഉഷ, മധു തൊട്ടിയിൽ, മേരി കുഴിക്കാട്ടിൽ, നാരായണൻ മൂത്തേടൻ, റോയി മഴുവഞ്ചേരി,വി.വി. സന്തോഷ്, ബാബു ചെറുശേരി, അപ്പച്ചൻ നെടിയകാലയിൽ, ജസീൽ കണിയാർവയൽ എന്നിവർ നേതൃത്വം നൽകി.
നെടിയേങ്ങ: കോൺഗ്രസ് നെടിയേങ്ങ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായ മൂടിക്കെട്ടി പ്രതിഷേധ സംഗമം നടത്തി. മണ്ഡലം പ്രസിഡന്റ് ജിയോ ജേക്കബ് അധ്യക്ഷത വഹിച്ചു. പി.ഐ. മാത്യു, പ്രകാശൻ നെടിയേങ്ങ, ടി.എൻ. പ്രമോദ്, അപ്പു കണ്ണാവിൽ, കെ. ബാബുരാജ്, ജോസ് പന്ന്യാംമാക്കൽ, ആർ. ശശിധരൻ, വർഗീസ് നെടിയകാലായിൽ, ചാക്കോ കൊന്നയ്ക്കൽ, കെ.വി. കുഞ്ഞിരാമൻ, സി.സി. ബാബു, രാജൻ താന്നിക്കാക്കുഴി, ഐസക്ക് കാഞ്ഞിരത്തിങ്കൽ, ഇബ്രാഹിം നെടിയങ്ങ, ജോസഫ് കണ്ടത്തിൻകര, ജോസഫിന വർഗീസ്, മേരി കുഴിക്കാട്ട്, സൂസമ്മ ഒലിക്കര എന്നിവർ പ്രസംഗിച്ചു.
ആലക്കോട്: ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് ആലക്കോട് നടത്തിയ പ്രതിഷേധ സംഗമം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.എൻ.എ. ഖാദർ അധ്യക്ഷത വഹിച്ചു. വി.എ. റഹീം, കെ.പി. ഹംസ, വി.വി. അബ്ദുള്ള, ഇ.എം. നാസർ, എം.എ. ഖലീൽ റഹ്മാൻ, യു.പി.അബ്ദുറഹ്മാൻ, കെ.പി. നൗഷാദ്, പി.കെ.അബൂബക്കർ, പി.എം. മുഹമ്മദ്കുഞ്ഞി, പി.മൊയ്തീൻ, ഇ.എം. മുഹമ്മദ്കുഞ്ഞ് മുസല്യാർ, പി.കെ. ഹനീഫ, സി.പി. നൗഷാദ് എന്നിവർ പ്രസംഗിച്ചു.
പയ്യാവൂർ: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ്ചെയ്ത് ജയിലിൽ അടച്ചതിനെതിരെ എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ പയ്യാവൂർ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ. ജനാർദനൻ യോഗം ഉദ്ഘാടനം ചെയ്തു. ജോസ് മണ്ഡപം അധ്യക്ഷത വഹിച്ചു. എം.സി. നാരായണൻ ആമുഖപ്രഭാഷണം നടത്തി. ടി.എം. ജോഷി, കെ.ടി. അനിൽകുമാർ, ടി.കെ. വത്സൻ, ജോസ് പരത്തനാൽ, എസ്. സുരേഷ് എന്നിവർ പ്രസംഗിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി. തളിപ്പറമ്പ് ടൗൺ സ്ക്വയറിന് സമീപം നടന്ന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി ടി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. എം.എൻ. പൂമംഗലം അധ്യക്ഷത വഹിച്ചു. രജനി രമാനന്ദ് മുഖ്യപ്രഭാഷണം നടത്തി. നൗഷാദ് ബ്ലാത്തൂർ, ഇ.ടി. രാജീവൻ, കെ. നഫീസ ബീവി, രാജീവൻ കപ്പച്ചേരി, എം.വി. പ്രേമരാജൻ, സി.വി. സോമനാഥൻ, വി. രാഹുൽ, സജി ഓതറ, കെ. രമേശൻ, പി.ടി. ജോൺ, പി.ജെ. മാത്യു, പ്രമീള രാജൻ, ഐ.വി. കുഞ്ഞിരാമൻ, ബിജു തടിക്കടവ് എന്നിവർ പ്രസംഗിച്ചു. എം. വത്സനാരായണൻ, ദീപ രഞ്ജിത്ത്, വി.പി. ഗോപിനാഥൻ, പി.വി. നാണു, മുരളി പുക്കോത്ത്, കെ. പ്രഭാകരൻ എന്നിവർ നേതൃത്വം നല്കി.
പാടിയോട്ടുചാൽ: എൽഡിഎഫിന്റെ നേതൃത്വത്തിൽ പാടിയോടുചാലിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സിപിഎം കണ്ണൂർ ജില്ലാകമ്മിറ്റിയംഗം പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. പി. നളിനി അധ്യക്ഷത വഹിച്ചു. പി. സജികുമാർ, സി.വി. വിഷ്ണു പ്രസാദ്, കെ. കുഞ്ഞികൃഷ്ണൻ, കെ.വി. പ്രഭാകരൻ, സി. പദ്മനാഭർ, അസിനാർ അരവഞ്ചാൽ എന്നിവർ പ്രസംഗിച്ചു. മഹിള അസോസിയേഷൻ മാത്തിൽ ടൗണിൽ പ്രതിഷേധയോഗം നടത്തി. കെ.വി. ശൈലജ ഉദ്ഘാടനം ചെയ്തു. പി.അനസൂയ അധ്യക്ഷത വഹിച്ചു. എം.ജയ പ്രസംഗിച്ചു.