അനാഥബാല്യങ്ങൾക്ക് കരുതലിന്റെ ഇടമായി ‘വീട് കണ്ണൂർ’ ഒരുങ്ങി
1580997
Sunday, August 3, 2025 7:58 AM IST
കണ്ണൂർ: ജീവിത സാഹചര്യങ്ങള്‍ ഒറ്റപ്പെടുത്തിയ ബാല്യങ്ങള്‍ക്ക് കരുതലുമായി ജില്ലയില്‍ "വീട് കണ്ണൂർ' എന്ന പേരിൽ ശിശുപരിപാല കേന്ദ്രം പിണറായി പുത്തൻകണ്ടത്ത് സജ്ജമായി. 10 കുട്ടികളുടെ പരിപാലനത്തിനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലാണ് കേന്ദ്രം തയാറായിരിക്കുന്നത്.
അമ്മത്തൊട്ടിലുകളില്‍ ഉപേക്ഷിക്കപ്പെടുന്നതുള്‍പ്പെടെ അനാഥാവസ്ഥയില്‍ ഉള്ള കുട്ടികളെ പരിപാലിക്കാന്‍ ജില്ലാ തലങ്ങളില്‍ ശിശുപരിപാലന കേന്ദ്രം ആരംഭിക്കണമെന്ന സംസ്ഥാന സമിതിയുടെ നിർദേശപ്രകാരമാണ് കേന്ദ്രം പ്രവർത്തനമാരംഭിച്ചത്.