എട്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകൻ കോടതിയിൽ കീഴടങ്ങി
1580988
Sunday, August 3, 2025 7:58 AM IST
തളിപ്പറമ്പ്: എട്ടുവയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ മദ്രസ അധ്യാപകൻ തലശേരി കോടതിയിൽ കീഴടങ്ങി. തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിലെ ഓണപ്പറമ്പ് സിദിഖ് നഗർ സ്വദേശി മുഹമ്മദ് ഷാഹിദ് ആണ് കീഴടങ്ങിയത്.
ദിവസങ്ങൾക്കു മുന്പ് മദ്രസ ക്ലാസ് മുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. രക്ഷിതാവിന്റെ പരാതിയെ തുടർന്ന് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇയാൾ കോടതയിൽ കീഴടങ്ങിയത്.