സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1581283
Monday, August 4, 2025 10:01 PM IST
പേരാവൂർ: പേരാവൂർ തെരുവിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. ആര്യപ്പറമ്പ് സ്വദേശി പുത്തൻവീട്ടിൽ മിഥുൻരാജാണ് (34) മരിച്ചത്.
ഇന്നലെ രാവിലെ ഏഴരയോടെ ജോലിക്കായി പേരാവൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. കൂടെയുണ്ടായിരുന്ന സഹയാത്രികയ്ക്ക് പരിക്കേറ്റു. ഇലക്ട്രീഷനായിരുന്നു മിഥുൻരാജ്. രാജൻ- പ്രേമ ദന്പതികളുടെ മകനാണ് മിഥുൻരാജ്. സഹോദരൻ: രാഹുൽ.