ശ്രവണ: നവീകരിച്ച കോഴിക്കോട് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
1581127
Monday, August 4, 2025 2:14 AM IST
കോഴിക്കോട്: കേരളത്തിലെ പ്രമുഖ ശ്രവണ പരിചരണ സ്ഥാപനമായ ശ്രവണ ഹിയറിംഗ് എയ്ഡ് സെന്ററിന്റെ നവീകരിച്ച കോഴിക്കോട് യൂണിറ്റ് വിപുലമായ സൗകര്യങ്ങളോടെ മാവൂർ റോഡ് വൈഎംഎസിഎ ജംഗ്ഷനിലെ എരോത് സെന്റർ ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചു. എം.കെ. രാഘവൻ എംപി ഉദ്ഘാടനം ചെയ്തു.
കേൾവിക്കുറവ് നിശബ്ദമായി നമ്മെ ബാധിക്കുന്ന ഒരു പ്രശ്നമാണെന്നും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവർക്ക് ശ്രവണ നൽകുന്ന പരിചരണവും കരുതലും വലിയ ആശ്വാസമാണെന്നും എം.കെ. രാഘവൻ എംപി പറഞ്ഞു.
സാന്പത്തിക പ്രശ്നങ്ങളാൽ ശ്രവണ സഹായി വാങ്ങാൻ കഴിയാത്ത അഞ്ചു പേർക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് ശ്രവണ സഹായികൾ വിതരണം ചെയ്തു.
നവീകരിച്ച യൂണിറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് "ഹിയറിംഗ് എയ്ഡ് അപ്ഗ്രേഡ് ആൻഡ് എക്സ്ചേഞ്ച് ഫെസ്റ്റിവൽ’ എന്ന ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫറിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ പഴയ ഹിയറിംഗ് എയ്ഡുകൾ നൽകി ആകർഷകമായ വിലക്കിഴിവിൽ പുതിയവ സ്വന്തമാക്കാനാകും. ആധുനിക സാങ്കേതികവിദ്യ, പരിചയസന്പന്നരായ ഓഡിയോളജിസ്റ്റുകൾ, വ്യക്തിഗത പരിചരണം എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാനാണ് ശ്രവണ എപ്പോഴും ശ്രമിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ശ്രീജിത്ത് പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ഐഎംഎ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഡോ. ശങ്കർ മാഹാദേവൻ, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ദിവാകരൻ എന്നിവർ പ്രസംഗിച്ചു. ശ്രവണ ഡയറക്ടറും ചീഫ് ഓഡിയോളജിസ്റ്റുമായ അശ്വതി ശ്രീജിത്ത് സ്വാഗതവും അഡ്മിനിസ്ട്രേറ്റർ ജിന്റോ എം. തോമസ് നന്ദിയും പറഞ്ഞു.