മുല്ലപ്പള്ളി നാരായണനെ യൂണിയൻ ഭാരവാഹിത്വത്തിൽ നിന്ന് നീക്കി
1580981
Sunday, August 3, 2025 7:58 AM IST
തളിപ്പറമ്പ്: മലബാർ ദേവസ്വം എംപ്ലോയീസ് സിഐടിയു തളിപ്പറന്പ് ഏരിയാ പ്രസിഡന്റ് മുല്ലപ്പള്ളി നാരായണനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തതായി യൂണിയൻ അറിയിച്ചു.
തൃച്ചംബരം ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന് പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ പണം കവർന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ആരോപണ വിധേയനായ സാഹചര്യത്തിലാണ് നടപടി.
ജില്ലാ കമ്മിറ്റിയുടെ അനുവാദത്തോടെ ഇന്നലെ ചേർന്ന ഏരിയാ കമ്മിറ്റിയാണ് മുല്ലപ്പള്ളി നാരായണനെ യൂണിയൻ ഭാരവാഹിത്വത്തിൽ നിന്നും മാറ്റി നിർത്താൻ തീരുമാനിച്ചത്. ടിടികെ ദേവസ്വത്തിലെ ഭണ്ഡാരം എണ്ണുന്നതിലെ ക്രമക്കേട് വിശദമായി അന്വേഷിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.