ലയണ്‍സ് ക്ലബ് ഇരിട്ടി റോയല്‍ ഉദ്ഘാടനം
1581371
Tuesday, August 5, 2025 1:52 AM IST
ഇരിട്ടി: ഇരിട്ടി റോയല്‍ ലയൺസ് ക്ലബിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവര്‍ണര്‍ രവി ഗുപ്ത നിർവഹിച്ചു. ഇരിട്ടി സിറ്റി ലയണ്‍സ് പ്രസിഡന്റ് എന്‍.കെ. ബിജു അധ്യക്ഷത വഹിച്ചു. വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ പി.എസ്. സൂരജ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി.
നിര്‍ധരായ രണ്ടു വിദ്യാര്‍ഥികള്‍ക്ക് പിഎസ്സി കോച്ചിംഗ് കോഴ്സ് പൂര്‍ത്തിയാക്കുന്നത് വരെയുള്ള ധനസഹായത്തിന്റെ ആദ്യ ഗഡു റീജ ഗുപ്ത കൈമാറി. എ.കെ. ഹസന്, കാബിനറ്റ് സെക്രട്ടറി രാജേഷ് കുഞ്ഞപ്പന്, കാബിനറ്റ് ട്രഷറര്‍ പി.എം. ഷാനവാസ്, അംഗങ്ങളായ ദിലീപ് സുകുമാര്‍, എസ്. ബിജോയ്, ബിജിത്ത് കുളങ്ങരത്ത്, പ്രഫ.ഡോ. അനിത ദിലീപ്, ഡോ. മീതു മനോജ്, ഡോ. ജി. ശിവരാമകൃഷ്ണന്, എൻ.ജെ. ജോസഫ്, ജിമ്മി തോമസ്, പി.കെ. ആന്റണി, വി.എസ്. ജയന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍ : എ.കെ. ഹസൻന-പ്രസിഡന്റ്, ഡോ.ജി. ശിവരാമകൃഷ്ണന്, പി.കെ. ജോസ്-വൈസ് പ്രസിഡന്റുമാർ,വി.എസ്. ജയന് -സെക്രട്ടറി, ജോയ് പടിയൂര്‍ -ജോ. സെക്രട്ടറി, പി.സി. അനില്‍കുമാര്‍ -ട്രഷറര്‍.