എസ്പിസി കേഡറ്റുകൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു
1580983
Sunday, August 3, 2025 7:58 AM IST
ചെറുപുഴ: ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിലെ എസ്പിസി യൂണിറ്റിലെ കേഡറ്റുകൾ ചെറുപുഴ പോലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തി.
സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ എസ്ഐ സുബിൻ ബിജു വിശദീകരിച്ചു. റൈറ്റർ കെ.പി. രതീഷ്, ഡ്രിൽ ഇൻസ്ട്രക്ടർ എം.വി. പ്രജിത്ത് സിപിഒമാരായ സീമ ജോസ്, സാലി മാത്യു, സീനിയർ കേഡറ്റ് ഇന്ദ്രജ ഇന്ദ്രജിത്ത് എന്നിവർ നേതൃത്വം നൽകി.
കേഡറ്റുകൾ പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു.