കാ​സ​ര്‍​ഗോ​ഡ്: ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍ എം​എ​ല്‍​എ എം.​സി. ക​മ​റു​ദ്ദീ​ന്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ടി.​കെ. പൂ​ക്കോ​യ ത​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ത​ള​ങ്ക​ര പ​ള്ളി​ക്കാ​ല്‍ റോ​ഡി​ലെ കു​ണ്ടു​വ​ള​പ്പി​ല്‍ ന്യൂ​മാ​ന്‍ കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. 2017 മെ​യ് 19നാ​ണ് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഫാ​ഷ​ന്‍​ഗോ​ള്‍​ഡി​ല്‍ 10 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ച​ത്. പ്ര​തി​മാ​സം 10 ശ​ത​മാ​നം ലാ​ഭ​വി​ഹി​തം ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ണം സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍ ലാ​ഭ​വി​ഹി​തം കി​ട്ടി​യി​ല്ല.

നി​ക്ഷേ​പി​ച്ച തു​ക തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ഇ​തും ന​ല്‍​കി​യി​ല്ലെ​ന്നും കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ത​ട്ടി​പ്പ് പ്ര​തി​ക​ള്‍​ക്കെ​തി​രെ 210 കേ​സു​ക​ളു​ണ്ട്. 700 ഓ​ളം പേ​രി​ല്‍ നി​ന്നാ​ണ് നി​ക്ഷേ​പം സ്വീ​ക​രി​ച്ച​ത്. പോ​ലീ​സി​ന് പു​റ​മെ ക്രൈം​ബ്രാ​ഞ്ചും ഈ ​കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.