ആശുപത്രി കവാടത്തിലെ ഇരുന്പ് പൈപ്പ് പാത തകർന്നത് ഭീഷണിയാകുന്നു
1581133
Monday, August 4, 2025 2:14 AM IST
തളിപ്പറമ്പ്: കന്നുകാലികൾ ആശുപത്രി വളപ്പിൽ കടക്കാതിരിക്കാനും വാഹനങ്ങൾ കടന്നുപോകുന്നതിനുമായി തളിപ്പറന്പ് താലൂക്ക് ആശുപത്രിയുടെ ഗേറ്റിലെ ഓവുചാലിന് മുകളിലായി സ്ഥാപിച്ച ഇരുന്പു പൈപ്പുകൾ ദ്രവിച്ച് തകർന്നത് അപകടഭീഷണിയുയർത്തുന്നു. നിരത്തി സ്ഥാപിച്ച പൈപ്പകുൾ പലതും പൊട്ടി കൂർത്ത് ഭാഗങ്ങൾ കാൽനടയാത്രക്കാർക്കും കടന്നുപോകുന്ന വാഹനങ്ങൾക്കും ഭീഷണി സൃഷ്ടിക്കുകയാണ്.
ചില പൈപ്പുകൾ പൊട്ടിയതു മൂലമുണ്ടായ വലിയ വിടവിൽ ഒരാളുടെ കാൽ താഴ്ന്നു പോയിരുന്നു. അപകട ഭീഷണി ഉയർത്തുന്ന പൈപ്പുകൾ എത്രയും പെട്ടെന്ന് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.