കനത്ത മഴയിൽ റോഡുകളിൽ വെള്ളം കയറി; ഗതാഗതം തടസപ്പെട്ടു
1580991
Sunday, August 3, 2025 7:58 AM IST
മണക്കടവ്: കുടക് വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഇന്നലെ ഉച്ചയോടെയുണ്ടായ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. തളിപ്പറമ്പ്-കൂർഗ് ബോർഡർ റോഡിൽ കാർത്തികപുരം മിനി സ്റ്റേഡിയം ഭാഗത്ത് വെള്ളക്കെട്ടുമൂലം വാഹന ഗതാഗതം തടസപ്പെട്ടു.
മണക്കടവ് മൂരിക്കടവ് റോഡിൽ കവല ഭാഗം മാമ്പൊയിൽ, മധുവനം ചീക്കാട് മാങ്ങാക്കവല ഭാഗം മണക്കടവ് പാലം പരിസരറോഡ് എന്നിവിടങ്ങളിലുണ്ടായ മലവെള്ളപ്പാച്ചിലിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
രയറോം പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. പൂവംചാൽ-കാപ്പിമല റോഡിൽ ആനക്കുഴിയിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ മണ്ണിടിഞ്ഞ പ്രദേശം സന്ദർശിച്ചു.