ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രം ഉദ്ഘാടനം ചെയ്തു
1581120
Monday, August 4, 2025 2:14 AM IST
ഇരിട്ടി: പടിയൂരിൽ ഉമ്മൻചാണ്ടി സ്മൃതികേന്ദ്രം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജനശ്രീ മിഷൻ ജില്ലാ ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. ഇരിട്ടി, തളിപ്പറമ്പ് ബ്ലോക്കുകൾക്ക് സൗജന്യമായി നൽകുന്ന ഫ്രീസർ കൈമാറി.
ബ്ലോക്ക് ചെയർമാൻ ബാലൻ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മാവില, മോഹനൻ, ഒ.കെ. പ്രസാദ്, റഷീദ്, മണ്ഡലം പ്രസിഡന്റ് കെ.പി. ബാബു, നസീമ ഖാദർ, ഉഷ അനിൽ, ജോർജ് വടക്കുംകര, പി. കുഞ്ഞികൃഷ്ണൻ, ഷഹന രാജീവൻ, കെ.കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.