കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് യാത്രക്കാരന് പരിക്ക്
1581380
Tuesday, August 5, 2025 1:52 AM IST
പുത്തിഗെ(കാസര്‍ഗോഡ്): കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ബാഡൂരിലെ മല്ലേശ പൂജാരിക്കാണ് (48) പരിക്കേറ്റത്. ശനിയാഴ്ച രാത്രി വിട്ളയിലെ ഭാര്യയുടെ വീട്ടിലേക്ക് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അതിര്‍ത്തിപ്രദേശമായ കുട്ത്തമൊഗേറിലാണ് അപകടം.
റോഡിലേക്ക് തെറിച്ചുവീണ മല്ലേശിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. ആദ്യം വിട്ളയിലെ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്കും മാറ്റി. കാലിന്റെ എല്ലിന് പൊട്ടല്‍ ഉള്ളതിനാല്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.