കിടപ്പുരോഗികൾക്ക് സാന്ത്വന സ്പർശവുമായി മാസ്
1581001
Sunday, August 3, 2025 7:58 AM IST
കണ്ണൂർ: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് തെരഞ്ഞെടുത്ത നിർധനരായ കിടപ്പുരോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് "കാരുണ്യസ്പർശം' എന്ന പേരിൽ നടപ്പിലാക്കുന്ന ചികിത്സാ സഹായപദ്ധതി ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിൽ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂർ ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ജോയി കട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു.
മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി ഫാ. സിബിൻ കൂട്ടകല്ലുങ്കൽ പദ്ധതി വിശദീകരണം നടത്തി. പ്രോജക്ട് ഓഫീസർമാരായ ഷാൻലി തോമസ്, പി.പി. ഷീജ എന്നിവർ പ്രസംഗിച്ചു. പദ്ധതി പ്രകാരം 40 പേർക്ക് പ്രതിമാസം 1,000 രൂപ വീതം നൽകും.