അഖിലേന്ത്യാ ആദിവാസി മഹാസഭ ജില്ലാ പ്രവർത്തക യോഗം
1581124
Monday, August 4, 2025 2:14 AM IST
ഇരിട്ടി: അഖിലേന്ത്യാ ആദിവാസി മഹാസഭ ജില്ലാ പ്രവർത്തകയോഗം ചേർന്നു. ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ ഉൾപ്പെടെ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നും ആറളം പുനരധിവാസ പ്രവർത്തനം ലക്ഷ്യത്തിലെത്തിക്കണമെന്നും പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ജില്ലയിലെ പട്ടികവർഗ ഉന്നതികളിൽ വിവിധങ്ങളായ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബറിൽ പ്രക്ഷോഭം സംഘടിപ്പിക്കാനും പ്രവർത്തകയോഗം തീരുമാനിച്ചു.
ഇരിട്ടി വ്യാപാര ഭവൻ ഹാളിൽ ചേർന്ന പ്രവർത്തക യോഗം അഖിലേന്ത്യാ ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ എം. കുമാരൻ ഉദ്ഘാടനം ചെയ്തു. ഇ.സി. അനീഷ് അധ്യക്ഷത വഹിച്ചു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി.എൻ. ചന്ദ്രൻ, നേതാക്കളായ കെ.ടി. ജോസ്, പായം ബാബുരാജ്, പി.കെ. കരുണാകരൻ, കെ.ആർ. ചന്ദ്രകാന്ത് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ശ്രീധരൻ-പ്രസിഡന്റ്, ഇ.സി. അനീഷ്, സുനിൽ മുഴക്കുന്ന്-വൈസ് പ്രസിഡന്റുമാർ, പി.കെ. കരുണാകരൻ-സെക്രട്ടറി, എം.കെ. വിജയൻ, പി.കെ. വാസു-ജോയിന്റ് സെക്രട്ടറിമാർ, എ.കെ. ഷീജൻ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.