വ്യാപാരി കുടുംബസംഗമവും അനുമോദനവും
1581137
Monday, August 4, 2025 2:14 AM IST
പയ്യാവൂർ: വ്യാപാരി വ്യവസായി സമിതി പയ്യാവൂർ യൂണിറ്റ് കുടുംബ സംഗമവും ഉന്നത വിജയികൾക്കുള്ള അനുമോദനവും പയ്യാവൂർ വൈഎംസിഎ ഹാളിൽ നടന്നു. സമിതി സംസ്ഥാന കമ്മിറ്റിയംഗം ചാക്കോ മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് വി. സോമരാജൻ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ മിനേഷ് മണക്കാട് മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു, സ്പോർട്സ് എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും യുഎസ്എസ് നേടിയവരെയും ഫലകവും കാഷ് അവാർഡും നൽകി അനുമോദിച്ചു.
യൂണിറ്റ് സെക്രട്ടറി ഐബീഷ് പി. ബേബി, ജില്ലാ കമ്മിറ്റിയംഗം അജയൻ, കെ. തോമസ്, അജോ ജോസഫ് എന്നിവർ പ്രസംഗിച്ചു. അരവിന്ദാക്ഷൻ കൊതേരി ലഹരിക്കെതിരെയുള്ള ഏകാംഗ നാടകം "മൂക്കുത്തി' അവതരിപ്പിച്ചു.