ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
1581373
Tuesday, August 5, 2025 1:52 AM IST
കേളകം: മഞ്ഞളാംപുറം യുപി സ്കൂളിൽ ആരോഗ്യ ബോധവത്കരണ ക്ലാസും കർക്കിടക മാസ മരുന്ന് കഞ്ഞി വിതരണവും നടത്തി. കർക്കിടകത്തിന്റെ പ്രാധാന്യവും പ്രസക്തിയും ഉൾപ്പെടുത്തി ഡോ. കെ.എസ്. രാജീവ് ക്ലാസ് നയിച്ചു. പിടിഎ പ്രസിഡന്റ് ബഷീർ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപിക എൻ.എസ്. സൂസമ്മ, സീനിയർ അസിസ്റ്റന്റ് ഷിജോ മാത്യു എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്കൂളിലെ എല്ലാ കുട്ടികൾക്കും കർക്കിടക മരുന്ന് കഞ്ഞി വിതരണവും നടത്തി.