വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു
1581087
Monday, August 4, 2025 12:43 AM IST
കണ്ണൂർ: താണയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു. തിലാനൂർ ശിശുമന്ദിരം ബസ് സ്റ്റോപ്പിന് സമീപം പി.പി. ശകുന്തള (60) യാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 5.30 ഓടെ താണയ്ക്ക് സമീപം വച്ച് അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ചാലയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്ന ശകുന്തള ഇന്നലെ ഉച്ചയോടെ മരിച്ചു.
വാഹനം കണ്ടെത്താൻ പോലീസ് സിസിടിവികൾ പരിശോധിച്ചുവരികയാണ്. ടുബാക്കോ യൂണിയൻ പ്രവർത്തകയും സിഐടിയു കണ്ണൂർ ഏരിയ ജോയിന്റ് സെക്രട്ടറിയുമാണ്. ഓട്ടോമൊബൈൽ സഹകരണ സംഘത്തിൽ ഇപ്പോൾ താത്കാലികമായി ജോലി ചെയ്തുവരികയായിരുന്നു. ഭർത്താവ്: പി.പി. മോഹനൻ (വ്യാപാരി). മകൻ: ഷമില്‍ സഹോദരൻ: പരേതനായ കുഞ്ഞിക്കണ്ണൻ. സംസ്കാരം ഇന്ന് രണ്ടിന് പയ്യാമ്പലത്ത് നടക്കും.